Posts

പൗരബോധമുള്ള ജനാധിപത്യവാദിയാവുക. സ്വതന്ത്രചിന്തയുള്ള പൗരൻമാരാവുക

കള്ളങ്ങൾ പടച്ചുവിടുന്നത്  ജനാധിപത്യത്തെ തോൽപ്പിക്കാനാണ്.    എന്തുകൊണ്ടാണ് ഒരു പ്രത്യയശാസ്ത്രത്തിന്റെ തനത് ഭരണകൂട രൂപംപോലുമല്ലാത്ത ഒരു വ്യവസ്ഥിതിയോട്  ഇത്രയും അന്ധമായി ഭക്തി കാണിക്കുന്നത് എന്നാണ് ഞാൻ ചിന്തിച്ചത്? ഒരു ഉട്ടോപ്യൻ ഭാവനയുടെ  നിർമ്മിതിയെ  സ്വപ്നംകാണുന്ന പ്രത്യയശാസ്ത്ര അടിമകൾക്കുമപ്പുറം ചില മാനങ്ങൾകൂടി ഈ മനോഭാവത്തെ പരിപോഷിപ്പിക്കുന്നുണ്ട്. അത് പലപ്പോഴും ചരിത്രത്തെ തങ്ങളുടെതാക്കി മാറ്റിക്കൊണ്ടും, ,  അതിനായി വ്യാജ ചരിത്രം നിർമ്മിക്കുന്ന ഒരുകൂട്ടം ഇന്റലക്ച്വൽ സംഘത്തെ തന്നെ സൃഷ്ടിച്ചു കൊണ്ടുമാണ് ജനതയെ തെറ്റിദ്ധരിപ്പിക്കുന്നത്. രാജ്യത്തെ സംബന്ധിച്ചാണെങ്കിൽ  ചരിത്രത്തെ ഇത്രത്തോളം വ്യഭിചരിച്ച രണ്ട് കക്ഷികളേ ഇന്ത്യയിലൊള്ളു.  രണ്ടും കേഡർ സ്വഭാവമുള്ള സംഘടനകളാണ്.  ഇതൊരു മനഃശാസ്ത്രപരമായ കീഴൊതുങ്ങലാണ്.  വ്യക്തി വികാസത്തിനും സ്വതന്ത്ര ചിന്തകൾക്കും ഇടം നൽകാത്ത പ്രത്യയശാസ്ത്ര ചട്ടക്കൂടുകളിൽ അകപ്പെട്ടുപോവുന്ന മനുഷ്യരുടെ അടിമത്വ ഭാവം.  ലോകത്ത് വേറെയും മനുഷ്യരും ചിന്തകളും പ്രത്യയശാസ്ത്രങ്ങളും ഉണ്ടെന്നും ഇതൊരു ഇടുങ്ങിയ ബോധമാണെന്നും തിരിച്ചറിയാൻ കഴിയാതെപോവുന്ന മാനസികാവസ്ഥ അതി ദയനീയമാണ്.  മനുഷ്യൻ സ

മാംസത്തിന്റെ പൂക്കള്‍

സമാധാനം ഉട്ടോപ്യയാണ് ശാന്തത സമാധാനമെന്ന് തെറ്റിദ്ധരിച്ച  ഒരു തയ്യാറെടുപ്പാണ്.. കലുഷമാം ചിന്തകള്‍ തിരയടിക്കും ഹൃദയച്ചുമരുകള്‍ കൊല്ലാനിരുള്‍ തേടും വെളുത്ത ദേവന്മാര്‍ ആസുര താളം പകല്‍ വെളിച്ചത്തില്‍ വാള്‍ത്തല മിനുക്കുന്നു യവനികക്കപ്പുറാം  നിഷ്കരുണം വേട്ടയാടപ്പെടുന്നു സ്വകാര്യതയുടെ കാവലാള്‍ തളംകെട്ടിക്കിടക്കുന്ന ചോരയിലെ ചക്രം പതിപ്പിച്ച പാടെന്ത് ചന്തമെന്നാരോ വിളിച്ചു പറയുന്നു.. നിസ്വാര്‍ത്ഥമതിയുടെ മാറില്‍ വെടികൊണ്ട ദ്വാരം രതി തടാകതിന്‍ വാതില്‍ തുറക്കുന്നുവെന്നു വെളുത്ത ദേവന്‍ മാറ്റം വന്നിരിക്കുന്നു വിവിധ ബ്രാന്റുകളുള്ള മദ്യം പോലെ.. യന്ത്ര മുരള്‍ച്ചകള്‍ ഒട്ടിയ വയറിനു മീതെ വികസനത്തിന്‍ ദിവ്യ  തീര്‍ത്ഥം തളിക്കുന്നു. ഒഴിഞ്ഞ വയറില്‍ ഒട്ടിച്ചുവച്ച കൈകാലുകളില്‍  ദീനങ്ങളുടെ  ആഘോഷം... കുടിയിറക്കപ്പെട്ടവന്റെ സിരകളില്‍ പ്രകൃതിയുടെ പ്രഹരംകൂടിയായപ്പോള്‍ ഞരമ്പുകളില്‍ അക്രമം പൂക്കുന്നു.. ഭാവി ചരിത്രത്തിന്റെ ഇരുമ്പ്മറക്കപ്പുറം സ്വതന്ത്രമാകുന്നു ഇന്നലെ പെയ്ത മഴയില്‍ കിളിര്ത്തതല്ല  സമരത്തിന്‍ നാമ്പുകള്‍ സമരത്തിന്റെ നാമ്പുകളെന്നു താടിവച്ച കുടിയന്‍ വിളിച്ചു പറയുന്ന

സ്വപ്നത്തിലെ വാന്‍ഗോഗ്

പിണങ്ങാതിരിക്കലാണ് പിണക്കം വണങ്ങാതിരിക്കല്‍ വണക്കവും മനം മടുത്തവന്റെ  രൂപമാണ്  യാചകന്‍  നടന്നു പോയ  പ്രാര്‍ഥിയുടെ കാലില്‍ ചരലുകൊണ്ട ദുഖം കറുപ്പായ് തെളിഞ്ഞു  മനസ്സില്‍ നിന്നവന്‍  കാലത്തെ നോക്കി  വരച്ച ചിത്രമാണ്  'സൂര്യന്റെ പൂക്കള്‍' നീ പിണങ്ങാതിരിക്കാന്‍ സഖീ നിന്നോട് പിണങ്ങി ഞാനെന്‍ കാതരിഞ്ഞു തന്നു സ്വീകരിക്ക നീയീ രക്തചഷകത്തിലെ  ബാഹ്യകര്‍ണം ഇതെന്റെ  ഉപഹാരമാണ്

പ്രണയത്തിനും മരണത്തിനും സൗഹൃദത്തിനും ശേഷം

നീ പോയ ദിക്കെന്‍റെ ജീവതാളം  രഹസ്യമായ് തീരുന്ന  ചക്രവാളം അറിയുന്നു ഞാന്‍ പ്രിയേ ജീവനെന്‍ കാതി- ലോതുന്ന പാട്ടിന്‍റെ  താളം  പിഴക്കുന്നതും  ജീവതാളത്തിലാടുന്ന പൂവിന്നിതള്‍ പൊഴിയുന്നതും. പരിഭവം പേറുന്ന നെഞ്ചുമായ് പറയാതെ പോയ നിന്‍ വഴി നോക്കി നില്‍ക്കവേ നിണനിറം വിതറുന്ന ചക്രവാളത്തിന്‍റെയങ്ങേത്തലയിലായ്..... അകലുന്ന പക്ഷിതന്‍ നിഴല്‍പൊട്ടു കണ്ടുവോ...  അറിയുന്നു ഞാന്‍ സഖീ വരികില്ല നീയെന്‍റെ ജീവസംഗീതത്തി ന്‍റെ  ലയമായ് താളമായ് ശ്രുതിയായി മാറുവാനിനിയെന്‍റെ ജീവനില്‍... ചിരന്തനം സ്മരണയുടെ കോവിലകം അമരം നിന്‍ ജീവസ്വരൂപം ഏകാന്ത ചിത്തത്തിലേതോ കോണിലെന്‍ ആത്മ സൗഹൃദങ്ങളമ്പായ് തറച്ചുവോ... ജീവനാളത്തിന്‍റെ തിരി കെട്ടുപോകുമോ മജ്ജവറ്റിത്തീരുമസ്ഥികള്‍ക്കുള്ളിലായ് കൂട്കൂട്ടുന്നുവോ നിത്യാന്ധകാരം ചന്ജലം ജീവന്‍റെ ചക്രം  ക്ഷണികമാം നശ്വരത മാത്രം  മരണമല്ലോ സഖീ അമരം  മരണമല്ലോ സഖീ അമരം... നിന്‍ ചുംബനച്ചൂടിനാല്‍ പൂത്തോരെന്‍  അസ്ഥികള്‍  പതയുന്നു ഇരുളിന്‍റെ നിഴലില്‍  നിത്യാന്ധകാരത്തിന്‍ തണലില്‍  കീര്‍ത്തനം നീയെന്നു ഞാന്‍നിനച്ചു... രംഗമറിയാത്ത കോമാളി മുന്നില്‍ തീരാത്ത രാഗമായ് നീ നിലച

തെലങ്കാന,ബംഗാള്‍ കേരളം സമരത്തിന്‍റെ മനശ്ശാസ്ത്രവും പരിസരവും

മണ്ണും വീടുമില്ലാത്ത ഒരു ജനതയുടെ അസ്ഥിത്വം ആ ജനത എങ്ങിനെ നിര്‍വചിക്കാന്‍ പോകുന്നു എന്നതാണ് ഇന്ന് നമ്മുടെ രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന ഭൂ സമരങ്ങള്‍ നമ്മോടു പറയുന്നത്.യുഗങ്ങളായി അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെപ്രതിഷേധത്തിന്‍റെ പ്രതിഫലനങ്ങളാണ് പ്രതിരോധവും സമരവുമായി രൂപപ്പെട്ടുകൊണ്ടിരിക്കുന്നത് സമരങ്ങള്‍ ഉണ്ടാക്കുക എന്നതിനര്‍ത്ഥം ജീവിതത്തെ തിരയുക എന്നുകൂടിയാണ്. അഴുകിയ കരിപുരണ്ട തെരുവ് ജീവിതത്തെയല്ല. സ്വതന്ത്രവും നീതിപൂര്‍വവുമായ അന്തസ്സുള്ള സ്വയം നിര്‍മ്മിതി സാധ്യമാകുന്ന ജീവിതത്തിന്‍റെ വഴിയാണ് ഈ ജനത അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഈസമരം പൊടുന്നനെ ഉണ്ടായ ഒന്നല്ല. ഇതിനു ചരിത്രത്തിലെ ഓരോ ജനതയും സ്വയം നിര്‍മ്മിതിക്കുവേണ്ടി തയ്യാറായ ഒരു കാലത്തോളം പഴക്കമുണ്ട്. അല്ലെങ്കില്‍ സമൂഹത്തിന്‍റെ തട്ടുകള്‍രൂപപ്പെടുത്തപ്പെട്ട ഒരുകാലത്തോളം പഴക്കമുണ്ട്. അങ്ങനെ ഒരു ജനത ഉണരുമ്പോള്‍ ആര്‍ക്കെല്ലാമോ ഭയപ്പാടുണ്ടാകുന്നുണ്ട്. ഭയം എന്നത് മുന്പ് ചെയ്ത കര്‍മ്മത്തിന്റെ അനന്തരഫലം കൂടിയാണ്. അതൊരു ഏറ്റെടുക്കാന്‍ തയ്യാറില്ലാത്തവന്‍റെ കുറ്റബോധമാണ്.അതൊരു മാനസിക പ്രതിഭാസമാണ്. അതില്ലാതിരിക്കുക എന്നത് സമരത്തിന്‍റെ ആവശ്യ

വാക്കുകളുടെ വയലില്‍

നഗ്നമാം പാദം മുറിഞ്ഞുപോകും സഖീ ചിന്താനുകങ്ങള്‍   ഉഴുതുമറിച്ചോരീ  വാക്കുകളുടെ  വയലിലെ മൂര്‍ച്ചയേറുമീ വായ്‌തലപ്പിലെ  നടപ്പാതയില്‍  വാക്കുകള്‍ വില്‍ക്കുന്ന  കവലയില്‍  സ്വപ്‌നങ്ങള്‍ കരിയുന്ന  വെയിലില്‍  മുള്ളുകൊണ്ട്  മുറിവേറ്റ മാരുതന്‍  പുല്ലാംകുഴലിന്‍  രന്ത്രത്തിലലിയവേ ക്ഷയിക്കുന്നൂ സ്വരം ഇടറുന്നു താളം നോക്കൂ സഖീ സൂക്ഷ്മമായ്‌ വാക്കുകള്‍ക്കിടയിലെ വാക്കുകളേക്കാള്‍ വാചാലമാം നിശ്ശബ്ദദ ശാന്തത ഭയാനകമാം ശാന്തത കാണ്‍ക നീ സഖീ മാരുതന്‍റെ  മുറിവില്‍നിന്നുതിരുന്നു വാക്കുകളുടെ  പൂക്കളും  നിശ്ശബ്ദമാം ശാന്തിയും ....

രക്തസാക്ഷിയോട്

നിന്‍റെ കണ്ണുകളിലെ അനശ്വരതയ്ക്ക് ആഴമേറെ അറിയുന്നു ഞാന്‍ നിന്‍റെ നിശ്വാസത്തില്‍ മാരുതന് തീപിടിച്ചത് ഹൃതയത്തില്‍ നിന്നുമീ ഹൃദയങ്ങളിലെയ്ക്കില്ല   ദൂരമൊട്ടുമേ മാരുതന്‍ തന്‍ പ്രയാണത്തിന് തുറങ്കിലായ  തുടിപ്പിന് സൂര്യനെ കാണണം  കൊല്ലാനാവില്ല നിന്‍  ചരിത്രത്തെ  കാരണം  ചരിത്രം  നീ സ്വതന്ത്രമാക്കിയത്  കാലത്തിലേയ്ക്കാണ് ഊര്‍ജ്ജം വിതച്ച  ചിന്തകളാല്‍  ഊഷരമായ കാറ്റിനെ തിരിച്ചുവിട്ടവനേ ഞങ്ങള്‍ പച്ചിലച്ചാര്‍ത്തുകളില്‍ രക്തംപുരട്ടിയ ഒച്ചുകള്‍ എങ്കിലും നിന്‍ ചരിത്രത്തെ ഞങ്ങള്‍ ഏറ്റെടുക്കുന്നു വിമോചനം  യുഗങ്ങല്‍ക്കപ്പുറമെങ്കിലും ചക്രവാളത്തേക്കാള്‍ വിദൂരമല്ല നിശ്വാസത്തെക്കാള്‍ അടുത്തുമല്ല രക്തസാക്ഷീ.... നീയും മനുഷ്യനായിരുന്നല്ലോ