Posts

പൗരബോധമുള്ള ജനാധിപത്യവാദിയാവുക. സ്വതന്ത്രചിന്തയുള്ള പൗരൻമാരാവുക

കള്ളങ്ങൾ പടച്ചുവിടുന്നത്  ജനാധിപത്യത്തെ തോൽപ്പിക്കാനാണ്.    എന്തുകൊണ്ടാണ് ഒരു പ്രത്യയശാസ്ത്രത്തിന്റെ തനത് ഭരണകൂട രൂപംപോലുമല്ലാത്ത ഒരു വ്യവസ്ഥിതിയോട്  ഇത്രയും അന്ധമായി ഭക്തി കാണിക്കുന്നത് എന്നാണ് ഞാൻ ചിന്തിച്ചത്? ഒരു ഉട്ടോപ്യൻ ഭാവനയുടെ  നിർമ്മിതിയെ  സ്വപ്നംകാണുന്ന പ്രത്യയശാസ്ത്ര അടിമകൾക്കുമപ്പുറം ചില മാനങ്ങൾകൂടി ഈ മനോഭാവത്തെ പരിപോഷിപ്പിക്കുന്നുണ്ട്. അത് പലപ്പോഴും ചരിത്രത്തെ തങ്ങളുടെതാക്കി മാറ്റിക്കൊണ്ടും, ,  അതിനായി വ്യാജ ചരിത്രം നിർമ്മിക്കുന്ന ഒരുകൂട്ടം ഇന്റലക്ച്വൽ സംഘത്തെ തന്നെ സൃഷ്ടിച്ചു കൊണ്ടുമാണ് ജനതയെ തെറ്റിദ്ധരിപ്പിക്കുന്നത്. രാജ്യത്തെ സംബന്ധിച്ചാണെങ്കിൽ  ചരിത്രത്തെ ഇത്രത്തോളം വ്യഭിചരിച്ച രണ്ട് കക്ഷികളേ ഇന്ത്യയിലൊള്ളു.  രണ്ടും കേഡർ സ്വഭാവമുള്ള സംഘടനകളാണ്.  ഇതൊരു മനഃശാസ്ത്രപരമായ കീഴൊതുങ്ങലാണ്.  വ്യക്തി വികാസത്തിനും സ്വതന്ത്ര ചിന്തകൾക്കും ഇടം നൽകാത്ത പ്രത്യയശാസ്ത്ര ചട്ടക്കൂടുകളിൽ അകപ്പെട്ടുപോവുന്ന മനുഷ്യരുടെ അടിമത്വ ഭാവം.  ലോകത്ത് വേറെയും മനുഷ്യരും ചിന്തകളും പ്രത്യയശാസ്ത്രങ്ങളും ഉണ്ടെന്നും ഇതൊരു ഇടുങ്ങിയ ബോധമാണെന്നും തിരിച്...

മാംസത്തിന്റെ പൂക്കള്‍

സമാധാനം ഉട്ടോപ്യയാണ് ശാന്തത സമാധാനമെന്ന് തെറ്റിദ്ധരിച്ച  ഒരു തയ്യാറെടുപ്പാണ്.. കലുഷമാം ചിന്തകള്‍ തിരയടിക്കും ഹൃദയച്ചുമരുകള്‍ കൊല്ലാനിരുള്‍ തേടും വെളുത്ത ദേവന്മാര്‍ ആസുര താളം പകല്‍ വെളിച്ചത്തില്‍ വാള്‍ത്തല മിനുക്കുന്നു യവനികക്കപ്പുറാം  നിഷ്കരുണം വേട്ടയാടപ്പെടുന്നു സ്വകാര്യതയുടെ കാവലാള്‍ തളംകെട്ടിക്കിടക്കുന്ന ചോരയിലെ ചക്രം പതിപ്പിച്ച പാടെന്ത് ചന്തമെന്നാരോ വിളിച്ചു പറയുന്നു.. നിസ്വാര്‍ത്ഥമതിയുടെ മാറില്‍ വെടികൊണ്ട ദ്വാരം രതി തടാകതിന്‍ വാതില്‍ തുറക്കുന്നുവെന്നു വെളുത്ത ദേവന്‍ മാറ്റം വന്നിരിക്കുന്നു വിവിധ ബ്രാന്റുകളുള്ള മദ്യം പോലെ.. യന്ത്ര മുരള്‍ച്ചകള്‍ ഒട്ടിയ വയറിനു മീതെ വികസനത്തിന്‍ ദിവ്യ  തീര്‍ത്ഥം തളിക്കുന്നു. ഒഴിഞ്ഞ വയറില്‍ ഒട്ടിച്ചുവച്ച കൈകാലുകളില്‍  ദീനങ്ങളുടെ  ആഘോഷം... കുടിയിറക്കപ്പെട്ടവന്റെ സിരകളില്‍ പ്രകൃതിയുടെ പ്രഹരംകൂടിയായപ്പോള്‍ ഞരമ്പുകളില്‍ അക്രമം പൂക്കുന്നു.. ഭാവി ചരിത്രത്തിന്റെ ഇരുമ്പ്മറക്കപ്പുറം സ്വതന്ത്രമാകുന്നു ഇന്നലെ പെയ്ത മഴയില്‍ കിളിര്ത്തതല്ല  സമരത്...

സ്വപ്നത്തിലെ വാന്‍ഗോഗ്

പിണങ്ങാതിരിക്കലാണ് പിണക്കം വണങ്ങാതിരിക്കല്‍ വണക്കവും മനം മടുത്തവന്റെ  രൂപമാണ്  യാചകന്‍  നടന്നു പോയ  പ്രാര്‍ഥിയുടെ കാലില്‍ ചരലുകൊണ്ട ദുഖം കറുപ്പായ് തെളിഞ്ഞു  മനസ്സില്‍ നിന്നവന്‍  കാലത്തെ നോക്കി  വരച്ച ചിത്രമാണ്  'സൂര്യന്റെ പൂക്കള്‍' നീ പിണങ്ങാതിരിക്കാന്‍ സഖീ നിന്നോട് പിണങ്ങി ഞാനെന്‍ കാതരിഞ്ഞു തന്നു സ്വീകരിക്ക നീയീ രക്തചഷകത്തിലെ  ബാഹ്യകര്‍ണം ഇതെന്റെ  ഉപഹാരമാണ്

പ്രണയത്തിനും മരണത്തിനും സൗഹൃദത്തിനും ശേഷം

നീ പോയ ദിക്കെന്‍റെ ജീവതാളം  രഹസ്യമായ് തീരുന്ന  ചക്രവാളം അറിയുന്നു ഞാന്‍ പ്രിയേ ജീവനെന്‍ കാതി- ലോതുന്ന പാട്ടിന്‍റെ  താളം  പിഴക്കുന്നതും  ജീവതാളത്തിലാടുന്ന പൂവിന്നിതള്‍ പൊഴിയുന്നതും. പരിഭവം പേറുന്ന നെഞ്ചുമായ് പറയാതെ പോയ നിന്‍ വഴി നോക്കി നില്‍ക്കവേ നിണനിറം വിതറുന്ന ചക്രവാളത്തിന്‍റെയങ്ങേത്തലയിലായ്..... അകലുന്ന പക്ഷിതന്‍ നിഴല്‍പൊട്ടു കണ്ടുവോ...  അറിയുന്നു ഞാന്‍ സഖീ വരികില്ല നീയെന്‍റെ ജീവസംഗീതത്തി ന്‍റെ  ലയമായ് താളമായ് ശ്രുതിയായി മാറുവാനിനിയെന്‍റെ ജീവനില്‍... ചിരന്തനം സ്മരണയുടെ കോവിലകം അമരം നിന്‍ ജീവസ്വരൂപം ഏകാന്ത ചിത്തത്തിലേതോ കോണിലെന്‍ ആത്മ സൗഹൃദങ്ങളമ്പായ് തറച്ചുവോ... ജീവനാളത്തിന്‍റെ തിരി കെട്ടുപോകുമോ മജ്ജവറ്റിത്തീരുമസ്ഥികള്‍ക്കുള്ളിലായ് കൂട്കൂട്ടുന്നുവോ നിത്യാന്ധകാരം ചന്ജലം ജീവന്‍റെ ചക്രം  ക്ഷണികമാം നശ്വരത മാത്രം  മരണമല്ലോ സഖീ അമരം  മരണമല്ലോ സഖീ അമരം... നിന്‍ ചുംബനച്ചൂടിനാല്‍ പൂത്തോരെന്‍  അസ്ഥികള്‍  പതയുന്നു ഇരുളിന്‍റെ നിഴലില്‍  നിത്യാന്ധകാര...

തെലങ്കാന,ബംഗാള്‍ കേരളം സമരത്തിന്‍റെ മനശ്ശാസ്ത്രവും പരിസരവും

മണ്ണും വീടുമില്ലാത്ത ഒരു ജനതയുടെ അസ്ഥിത്വം ആ ജനത എങ്ങിനെ നിര്‍വചിക്കാന്‍ പോകുന്നു എന്നതാണ് ഇന്ന് നമ്മുടെ രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന ഭൂ സമരങ്ങള്‍ നമ്മോടു പറയുന്നത്.യുഗങ്ങളായി അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെപ്രതിഷേധത്തിന്‍റെ പ്രതിഫലനങ്ങളാണ് പ്രതിരോധവും സമരവുമായി രൂപപ്പെട്ടുകൊണ്ടിരിക്കുന്നത് സമരങ്ങള്‍ ഉണ്ടാക്കുക എന്നതിനര്‍ത്ഥം ജീവിതത്തെ തിരയുക എന്നുകൂടിയാണ്. അഴുകിയ കരിപുരണ്ട തെരുവ് ജീവിതത്തെയല്ല. സ്വതന്ത്രവും നീതിപൂര്‍വവുമായ അന്തസ്സുള്ള സ്വയം നിര്‍മ്മിതി സാധ്യമാകുന്ന ജീവിതത്തിന്‍റെ വഴിയാണ് ഈ ജനത അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഈസമരം പൊടുന്നനെ ഉണ്ടായ ഒന്നല്ല. ഇതിനു ചരിത്രത്തിലെ ഓരോ ജനതയും സ്വയം നിര്‍മ്മിതിക്കുവേണ്ടി തയ്യാറായ ഒരു കാലത്തോളം പഴക്കമുണ്ട്. അല്ലെങ്കില്‍ സമൂഹത്തിന്‍റെ തട്ടുകള്‍രൂപപ്പെടുത്തപ്പെട്ട ഒരുകാലത്തോളം പഴക്കമുണ്ട്. അങ്ങനെ ഒരു ജനത ഉണരുമ്പോള്‍ ആര്‍ക്കെല്ലാമോ ഭയപ്പാടുണ്ടാകുന്നുണ്ട്. ഭയം എന്നത് മുന്പ് ചെയ്ത കര്‍മ്മത്തിന്റെ അനന്തരഫലം കൂടിയാണ്. അതൊരു ഏറ്റെടുക്കാന്‍ തയ്യാറില്ലാത്തവന്‍റെ കുറ്റബോധമാണ്.അതൊരു മാനസിക പ്രതിഭാസമാണ്. അതില്ലാതിരിക്കുക എന്നത് സമരത്തിന്‍റെ ആവശ്യ...

വാക്കുകളുടെ വയലില്‍

നഗ്നമാം പാദം മുറിഞ്ഞുപോകും സഖീ ചിന്താനുകങ്ങള്‍   ഉഴുതുമറിച്ചോരീ  വാക്കുകളുടെ  വയലിലെ മൂര്‍ച്ചയേറുമീ വായ്‌തലപ്പിലെ  നടപ്പാതയില്‍  വാക്കുകള്‍ വില്‍ക്കുന്ന  കവലയില്‍  സ്വപ്‌നങ്ങള്‍ കരിയുന്ന  വെയിലില്‍  മുള്ളുകൊണ്ട്  മുറിവേറ്റ മാരുതന്‍  പുല്ലാംകുഴലിന്‍  രന്ത്രത്തിലലിയവേ ക്ഷയിക്കുന്നൂ സ്വരം ഇടറുന്നു താളം നോക്കൂ സഖീ സൂക്ഷ്മമായ്‌ വാക്കുകള്‍ക്കിടയിലെ വാക്കുകളേക്കാള്‍ വാചാലമാം നിശ്ശബ്ദദ ശാന്തത ഭയാനകമാം ശാന്തത കാണ്‍ക നീ സഖീ മാരുതന്‍റെ  മുറിവില്‍നിന്നുതിരുന്നു വാക്കുകളുടെ  പൂക്കളും  നിശ്ശബ്ദമാം ശാന്തിയും ....

രക്തസാക്ഷിയോട്

നിന്‍റെ കണ്ണുകളിലെ അനശ്വരതയ്ക്ക് ആഴമേറെ അറിയുന്നു ഞാന്‍ നിന്‍റെ നിശ്വാസത്തില്‍ മാരുതന് തീപിടിച്ചത് ഹൃതയത്തില്‍ നിന്നുമീ ഹൃദയങ്ങളിലെയ്ക്കില്ല   ദൂരമൊട്ടുമേ മാരുതന്‍ തന്‍ പ്രയാണത്തിന് തുറങ്കിലായ  തുടിപ്പിന് സൂര്യനെ കാണണം  കൊല്ലാനാവില്ല നിന്‍  ചരിത്രത്തെ  കാരണം  ചരിത്രം  നീ സ്വതന്ത്രമാക്കിയത്  കാലത്തിലേയ്ക്കാണ് ഊര്‍ജ്ജം വിതച്ച  ചിന്തകളാല്‍  ഊഷരമായ കാറ്റിനെ തിരിച്ചുവിട്ടവനേ ഞങ്ങള്‍ പച്ചിലച്ചാര്‍ത്തുകളില്‍ രക്തംപുരട്ടിയ ഒച്ചുകള്‍ എങ്കിലും നിന്‍ ചരിത്രത്തെ ഞങ്ങള്‍ ഏറ്റെടുക്കുന്നു വിമോചനം  യുഗങ്ങല്‍ക്കപ്പുറമെങ്കിലും ചക്രവാളത്തേക്കാള്‍ വിദൂരമല്ല നിശ്വാസത്തെക്കാള്‍ അടുത്തുമല്ല രക്തസാക്ഷീ.... നീയും മനുഷ്യനായിരുന്നല്ലോ   

മാപ്പുസാക്ഷി

കേട്ട് തീര്‍ന്നില്ലതിന്‍ മുന്‍പേ തീര്‍ന്നുപോയീ കെട്ടുകഥകളുടെ സംഭരണ കാലം പുണരും മുന്‍പേ പിരിഞ്ഞിതല്ലോ കണ്ണുപൊത്തിയ കുഞ്ഞു കയ്യുകള്‍ ചിത്രത്തിലൊന്നിനുണ്ട് കണ്ണാടിക്കൂടൊന്നതീ- യധ്യനകാലത്തെ ചരിത്രമാകുന്നു ശിക്ഷിക്കില്ലാരുമിവിടുത്തെ ചരിത്രത്തെ മാപ്പുസാക്ഷിയാണത് ഹൃതയാന്തര കലാപങ്ങള്- ‍ക്കിന്നിടമില്ലാത്തിടം   വിദ്വാനെ വേണ്ടാത്ത വിദ്യാര്‍ഥിയെക്കണ്ട കമ്പോളസംസ്കൃതിയുടെ രണ്ടുനീതികള്‍ കൈകൊട്ടിച്ചിരിക്കുന്നു കേള്‍ക്കാനും പറയാനും എല്ലാരുമുണ്ട് കൈവിലങ്ങുകളണിയാന്‍ കൈനീട്ടിക്കൊടുക്കുന്നോര്‍  പൊറുക്കണം  ഞാനുമുണ്ടിവിടെ ...

ബന്ധനങ്ങളാകാത്തിരിക്കട്ടെ ബന്ധങ്ങള്‍

സംഗീതം  എനിക്കിഷ്ടമാണ്.നേര്‍ത്തതും ശക്തവുമായ സ്വരങ്ങള്‍ സൃഷ്ടിക്കുന്ന ഉയര്‍ച്ച-താഴ്ചകള്‍ ഒരു ഇളം കാറ്റുപോലെ, ചാറ്റല്‍ മഴപോലെ   പുഴപോലെ, നദിപോലെ, ചിലപ്പോഴൊരു സാഗരംപോലെ അനിര്‍വചനീയമായ അനുഭൂതിയിലേക്ക് നമ്മുടെ ഹൃതയതാളത്തെ കൊണ്ടുപോകുന്നു...  എന്നാല്‍ സംഗീതത്തെക്കാള്‍ ഞാന്‍ മനുഷ്യബന്ധങ്ങളെ ഇഷ്ടപ്പെടുന്നു... എന്തുകൊണ്ടെന്നാല്‍ മനുഷ്യബന്ധങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഏറ്റവും ഉദാത്തമായ സംഗീതം...

സ്വീറ്റ് റഷ്

Image
മരണം രംഗബോധമില്ലാത്ത കോമാളിയാണ് എന്ന് ഷേക്സ്പിയര്‍ കഥാപാത്രം പറഞ്ഞത് ഓര്‍മിപിക്കുന്ന സിനിമയാണ് 'Andrzej Wajda' യുടെ 'സ്വീറ്റ് റഷ്'. മാറാരോഗം പിടിപെട്ടു മരണത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ത്രീയുടെ  കഥയാണ്‌ 'സ്വീറ്റ് റഷ്' പറയുന്നത്. രണ്ടാം ലോകയുദ്ധത്തില്‍ രണ്ടു മക്കളേയും നഷ്ടപെട്ട ഒരു അമ്മ കൂടിയാണ് അവര്‍. തന്റെ രോഗത്തെക്കുറിച്ച് അവരുടെ ഭര്‍ത്താവ് അവരെ അറിയിക്കുന്നില്ല. എന്നാല്‍ എന്തോ ചില അസ്വസ്ഥതകള്‍ അവര്‍ അനുഭവിക്കുന്നു. മരിച്ചു പോയ തന്റെ മകന്റെ പ്രായമുള്ള ഒരു യുവാവിനെ അവര്‍ ഇഷ്ടപെടുന്നു. അവരൊന്നിച്ച് കൂടുന്ന പുഴക്കരയില്‍ വെച്ച് മരണം കാത്തു ജീവിക്കുന്ന അവരെ വിധി മറ്റൊരു തരത്തിലേക്ക് കൊണ്ടുപോകുകയാണ്. അരുതാത്തതെന്തോ അവിടെ സംഭവിക്കുന്നു. അല്ലെങ്കില്‍ അനിവാര്യമായതെന്തോ അത് സംഭവിക്കുന്നു . സിനിമയ്കുള്ളില്‍ തന്നെ മറ്റൊരു സിനിമ കൂടി സംഭവിക്കുന്നുണ്ട് .  ആഖ്യാന തലത്തില്‍ പുതുമ കൊണ്ട് വന്...

വാക്കുകള്‍ക്കിടയില്‍

Image
വാക്കുകള്‍ക്കിടയിലൊരു ക്ഷയിക്കുന്ന വേരുണ്ട് മരണത്തിന്‍റെ മരണം കാത്തുകിടക്കുന്ന പ്രതീക്ഷയുടെ മണ്ണില്‍  വേരുകള്‍  ആഴ്ത്തുവാനാവാതെ വൃക്ഷം  ആകാശത്തെ സ്വപ്നംകാണാന്‍  തുടങ്ങുന്നു  വിത്ത് മുളപൊട്ടിയ  ദ്വാരത്തിലൂടെയാണ്  ആകാശം കണ്ടത്‌ സൂക്ഷിച്ചു നോക്കി  വൃക്ഷത്തിന്‌ കണ്ണുകളുണ്ട്  ഉറക്കത്തിലല്ല സ്വപ്നം  കാണുന്നത്  ......    ......     ...... സൂക്ഷിക്കുക  വാക്കുകള്‍ക്കിടയിലൊരു  യക്ഷനുണ്ട് ; നാവിന്‍ തുമ്പില്‍  ദംഷ്ട്ര  (അ)സാധ്യമാവുന്ന  വെളിച്ചം കാത്താണ്  ഉണരുന്നത്  നീ എന്‍റെ രാത്രികളിലെ  പാടിത്തീരാത്ത ഗാനം  നീയാകുന്നു  നിലാവും കണ്ണീരും തമ്മില്‍  ചില ഓര്‍ഗാസ്മിക് ബന്ധങ്ങളുണ്ടെന്ന്  മിന്നാമിന്നി  ഇരുളിന് ഒറ്റുകൊടുത്തു  ......      ......     ......     ........ കേട്ടുകൊള്‍ക !...

സക്കറിയ ഒരു പ്രതീകം മാത്രമാണ്

Image
................................................................................................................................................ അസഹിഷ്ണുത ആശയമാവുകയും ആശയം ജീര്‍ണിക്കുകയും അച്ചടക്കം ചവിട്ടുപടിയാവുകയും ചെയ്തപ്പോഴാണ് ചരിത്രത്തില്‍ ഒരു ഹിറ്റ്ലര്‍ ഉണ്ടായത്. കമമ്യൂനിസ്റ്റ്കാര്‍ മാര്‍ക്സ്നെ ഉപേക്ഷിക്കുകയും ലെനിനിസ്റ്റ് സംഘടനാ തത്വം മാത്രം നടപ്പിലാക്കുകയും ചെയ്തപ്പോഴാണ് ഒരുസ്റ്റാലിനുണ്ടായത്. അസഹിഷ്ണുതയുടെ അനന്തരഫലങ്ങളെ കുറിച്ച് ബോധ്യമുണ്ടാവേണ്ട മാര്‍ക്സിസ്റ്റ്കാരന് തന്നെ അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ബോധം നഷ്ടമാകുമ്പോഴാണ് പയ്യന്നൂര്‍ പോലോത്ത പ്രശ്നങ്ങളുണ്ടാവുന്നത്. ഒരു സാഹിത്യകാരനെ മാത്രം ബാദിക്കുന്ന ഒരു പ്രശ്നമാണ് പയ്യന്നൂരില്‍ നടന്നതെന്ന് പറയാനാവില്ല. ഇതൊരു സ്വാതന്ത്ര്യത്തിന്‍റെ പ്രശ്നം കൂടിയാണ്. സക്കറിയ ഒരാളെ വ്യക്തിഹത്യ നടത്തുകയായിരുന്നെങ്കില്‍ അതിന്‍റെ അല്പത്തരം മനസ്സിലാക്കാമായിരുന്നു. എന്നാല്‍ അദ്ദേഹം ഒരു പ്രസ്ഥാനത്തിന്‍റെ ചരിത്രത്തെ കുറിച്ച് വര്‍ത്തമാനകാലത്ത് അതിനുസംഭവിച്ചിട്ടുള്ള രൂപാന്തരത്തെക്കുറിച്ചു, നമ്മെ, അതിനേക്കാള്‍ ആ പ്രസ്ഥാനത്തിന്‍റെ ആളുകളെ ഓര്‍മ്മപ്പ...

ചോരയുടെ നിറമുള്ള വാക്കുകള്‍

ചോരയുടെ നിറമുള്ള പൂവിലും കണ്ടിരുന്നു   ഞാന്‍ നിന്‍ മുഖം പ്രിയേ .. നീയായിരുന്നെന്‍റെ  കുളിരും  ചൂടും മാരുതന്‍റെ  തലോടലും പാലല്ലെങ്കിലും; നിന്‍ നിറം മഞ്ഞെന്നു ധരിക്കും വെണ്ണയായിരുന്നില്ലെങ്കിലും  നീയായിരുന്നു ഞാന്‍  ഞാനായിരുന്നു നീ  അമൃതായിരുന്നെനിക്ക്   നിന്‍ മൊഴികള്‍ അറിഞ്ഞില്ല ഞാന്‍ സഖീ നിത്യാന്ധകാരംനിന്‍ ചുറ്റിനും  പത്മവ്യുഹം ചമച്ചത്  കണ്ടില്ല ഞാന്‍ നിന്‍  നിശ്ചലാധരങ്ങളെ  എന്‍റെ മരണംകാത്ത് കിടക്കുന്ന  ആതുരാലയത്തിന്‍റെ  മുന്നില്‍ നീ വന്നെന്നെ കണ്ടുപോയതും കാണാനാവുമായിരുന്നില്ലെന്‍റെ ബോധാമില്ലാക്കണ്ണിനാല്‍  സഖീ  അന്ധനായിരുന്നു ഞാന്‍ നിത്യാന്ധകാരതിലെക്കുള്ള ഇടവഴിയിലായിര്ന്നു ഞാന്‍ സ്നേഹം മാത്രമാണാത്മാവിനു ബന്ധനമെന്നോതി നീ നീരുവറ്റിയ കന്നില്‍നിന്നിന്നിതാ ചോരയുറ്റുന്നുവെന്‍ പ്രേയസീ  നരകാഗ്നിയുടെ ചൂടതില്‍ മുങ്ങിഞാന്‍ അലിഞ്ഞു തീര്‍ന്നെങ്കില്‍  ആവില്ലെനിക്കെന്‍റെ  ഒരുപിടി   മണ്ണില്‍  ആഴ്ത്ത...

അതിരുകളുടെ അനാവശ്യം/ആവശ്യം

Image
അതിരുകളുടെ ആവശ്യത്തെ/അനാവശ്യത്തെ കുറിച്ച് ചിന്തിപ്പിക്കുന്ന റോബര്‍ട്ട് ഫ്രോസ്റ്റ്ന്‍റെ  'mending wall ' എന്ന കവിതയാണ് 'true  noon ' എന്ന സിനിമ കണ്ടിറങ്ങിയപ്പോള്‍ മനസ്സില്‍ വന്നത്. നാസിര്‍ സൈധോവിന്‍റെ മനോഹരമെന്നുപറയാവുന്ന ഒരു സിനിമയാന്നത് . പരസ്പരം കണ്ടും  അറിഞ്ഞും ഇടകലര്‍ന്നു  താജിക് , ഉസ്ബെക് രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ ഉള്ള രണ്ട്‌ ഗ്രാമങ്ങളില്‍ ജീവിക്കുന്ന   മനുഷ്യര്‍ ഒരുസുപ്രഭാതത്തില്‍ രാജ്യങ്ങളുടെ അതിര്‍ വരംപുകലാല്‍ വിഭജിക്കപ്പെടുകയാണ്. നിഷ്കളങ്കരായ ഗ്രാമീണര്‍ക്ക് പക്ഷെ താജിക്കുകളുടെയോ ഉസ്ബെക്കുകളുടെയോ സ്വത്വബോധത്തെക്കുരിച്ചോ സ്വതന്ത്ര രാജ്യങ്ങളെക്കുരിച്ചോ അറിയില്ല.  കിറില്‍ എന്ന വയോധികന്‍ ആ ഗ്രാമത്തില്‍ ഒന്നില്‍ താമസിക്കുന്ന കാലാവസ്ഥാ നിരീക്ഷകനാണ്. അവിടെയുള്ള നുലഫ്ഫിര്‍  എന്ന പെണ്‍കുട്ടിയെ അയാള്‍ അത് പരിശീലിപ്പിക്കുന്നുണ്ട്. നുലഫ്ഫിര്‍ന്‍റെ  വിവാഹം അയല്ഗ്രാമത്തിലെ അസീസുമായി നിശ്ചയിച്ചിരിക്കുകയാണ്...

A STEP IN TO THE DARKNESS -ATIL INAQ

Image
Answer for some questions are often not able to make comprehend. The Turkish movie of Atil Inaq , ‘A step in to darkness’ is a film which shows the way to the answer of such some difficult questions. It tries to answer some thorny question like, why terrorism, who is a terrorist, what is and what for a nation.. more than the dread and fear of an in secured and weaponry occupied nation , it discusses the miseries and survival of a woman in excess of that of a human being, who lives in the awful, terrible and in secured ambiance. A Turkmen girl who lost her family with in an attack by U.S army, sets out for Kirkuk and then for Turkey to find out her brother. On the way to Turkey she joins with a mafia group. At the midnight one of the mafia men rapes her brutally. But she had to go through it for the effort of finding her brother. Losing the hope to find her brother, the girl entraps in to a communal terrorist group. They stuffs terrorism in to her head. she becomes a suicide bomber. But...

For a Fairy's dream

Image
I see a rose on her lips That throws, for me a smile When my eyes embed on her face Born a star of poesic flame Dear come in to my resting sleep Pat with your blueish hair Take me care And let us reach To the lovers lap Come in to the field - Of love let us reap The fruits of lover's farm Come through breeze And make me freeze In this darkness of night Come through rays Of flaming golden plate And give me light Becoming a nightingale Sing the tale Of Arabian nights Also several days Oh dear i feel you in the drop of tear Of baseless roof; there i hear The thunder's drumming sounds And in the cheeks of rose Where the spring's song For bees lettered When, your honey, absorb the bee It catches the smell of perfumed breast- Of you, on you, lean In your absence i feel The Love's unfathomable depth That whirls me in it's pool --- ibnu ---