മാപ്പുസാക്ഷി
കേട്ട് തീര്‍ന്നില്ലതിന്‍ മുന്‍പേ തീര്‍ന്നുപോയീ കെട്ടുകഥകളുടെ സംഭരണ കാലം പുണരും മുന്‍പേ പിരിഞ്ഞിതല്ലോ കണ്ണുപൊത്തിയ കുഞ്ഞു കയ്യുകള്‍ ചിത്രത്തിലൊന്നിനുണ്ട് കണ്ണാടിക്കൂടൊന്നതീ- യധ്യനകാലത്തെ ചരിത്രമാകുന്നു ശിക്ഷിക്കില്ലാരുമിവിടുത്തെ ചരിത്രത്തെ മാപ്പുസാക്ഷിയാണത് ഹൃതയാന്തര കലാപങ്ങള്- ക്കിന്നിടമില്ലാത്തിടം വിദ്വാനെ വേണ്ടാത്ത വിദ്യാര്‍ഥിയെക്കണ്ട കമ്പോളസംസ്കൃതിയുടെ രണ്ടുനീതികള്‍ കൈകൊട്ടിച്ചിരിക്കുന്നു കേള്‍ക്കാനും പറയാനും എല്ലാരുമുണ്ട് കൈവിലങ്ങുകളണിയാന്‍ കൈനീട്ടിക്കൊടുക്കുന്നോര്‍ പൊറുക്കണം ഞാനുമുണ്ടിവിടെ ...