അതിരുകളുടെ അനാവശ്യം/ആവശ്യം




അതിരുകളുടെ ആവശ്യത്തെ/അനാവശ്യത്തെ കുറിച്ച് ചിന്തിപ്പിക്കുന്ന റോബര്‍ട്ട് ഫ്രോസ്റ്റ്ന്‍റെ  'mending wall ' എന്ന കവിതയാണ് 'true  noon ' എന്ന സിനിമ കണ്ടിറങ്ങിയപ്പോള്‍ മനസ്സില്‍ വന്നത്. നാസിര്‍ സൈധോവിന്‍റെ മനോഹരമെന്നുപറയാവുന്ന ഒരു സിനിമയാന്നത് . പരസ്പരം കണ്ടും  അറിഞ്ഞും ഇടകലര്‍ന്നു  താജിക് , ഉസ്ബെക് രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ ഉള്ള രണ്ട്‌ ഗ്രാമങ്ങളില്‍ ജീവിക്കുന്ന   മനുഷ്യര്‍ ഒരുസുപ്രഭാതത്തില്‍ രാജ്യങ്ങളുടെ അതിര്‍ വരംപുകലാല്‍ വിഭജിക്കപ്പെടുകയാണ്. നിഷ്കളങ്കരായ ഗ്രാമീണര്‍ക്ക് പക്ഷെ താജിക്കുകളുടെയോ ഉസ്ബെക്കുകളുടെയോ സ്വത്വബോധത്തെക്കുരിച്ചോ സ്വതന്ത്ര രാജ്യങ്ങളെക്കുരിച്ചോ അറിയില്ല.  കിറില്‍ എന്ന വയോധികന്‍ ആ ഗ്രാമത്തില്‍ ഒന്നില്‍ താമസിക്കുന്ന കാലാവസ്ഥാ നിരീക്ഷകനാണ്. അവിടെയുള്ള നുലഫ്ഫിര്‍  എന്ന പെണ്‍കുട്ടിയെ അയാള്‍ അത് പരിശീലിപ്പിക്കുന്നുണ്ട്. നുലഫ്ഫിര്‍ന്‍റെ  വിവാഹം അയല്ഗ്രാമത്തിലെ അസീസുമായി നിശ്ചയിച്ചിരിക്കുകയാണ് . അങ്ങനെയിരിക്കെയാണ് ഇരു ഗ്രാമത്തിനുമിടയില്‍ രാജ്യങ്ങളെ വേര്‍തിരിക്കുന്ന വേലി നിര്‍മ്മിക്കുന്നത്. അതോടെ ഇരു ഗ്രാമങ്ങളും തമ്മിലുള്ള ഇടപഴകലിന്നു തടസ്സം നേരിടുകയാണ്. എന്നാല്‍ ഗ്രാമീണര്‍ക്ക് ഒരുപാടാവശ്യങ്ങള്‍ക്കായി ഈ വേലി മുരിച്ചുകടന്നെ മതിയാവൂ 
സൈദോവിന്‍റെസിനിമ തീമിനനുയോജ്യമായ ഇടവും അന്തരീക്ഷവും കണ്ടെത്തുന്നതില്‍വലിയ വിജയമാണ് . സിനിമയുടെഒഴുക്ക് വളരെ ലളിതവും എന്നാല്‍ കുറച്ചൊക്കെ നാടകീയത നിറഞ്ഞതുമാണ്.ഇടമുറിയാതൊരു  സഞാരമാണ് സിനിമനടത്തുന്നത്.ഒരു കോമഡിയായിപര്യവസാനിക്കുമെന്നു തോന്നിപ്പിക്കുന്ന സിനിമ പക്ഷെ അവസാനത്തില്‍  ഒരുതരം രക്തസാക്ഷിനിര്‍മ്മാണം നടത്തുകയാണ്.ഇതുവഴി സിനിമ ഒരു ദുരന്ത പര്യവസായിയായി മാറുന്നു.
ഇത് സിനിമ ചര്‍ച്ചചെയ്യുന്ന വിഷയത്തില്‍നിന്നു തെന്നിമാറി ഒരുതരം 
വ്യക്തികേന്ദ്രീകൃത മഹത്വവല്‍ക്കരണത്തിന്‍റെ ഇടുങ്ങിയ ഇടനാഴികളിലേക്ക്‌ 
കാഴ്ചക്കാരനെ കൊണ്ട്പോകുന്നു.അപ്പോള്‍ ആസിനിമയുടെ ആഴവും പരപ്പും 
അല്‍പ്പമെങ്കിലും നഷ്ടമാവുന്നു. മാത്രമല്ല ഇത് തിരിച്ചറിയാനാവാത്ത 
കോമിക് ട്രാജടിയുടെ ഇടങ്ങളിലേക്ക് മാറിപ്പോകുന്ന ഒരുതരം'DILEMMA'  
യിലാണ് പ്രേക്ഷകനെ എത്തിക്കുന്നത്.

Comments

Popular posts from this blog

വാക്കുകളുടെ വയലില്‍

പ്രണയത്തിനും മരണത്തിനും സൗഹൃദത്തിനും ശേഷം

മാംസത്തിന്റെ പൂക്കള്‍