സ്വപ്നത്തിലെ വാന്‍ഗോഗ്

പിണങ്ങാതിരിക്കലാണ്
പിണക്കം
വണങ്ങാതിരിക്കല്‍
വണക്കവും
മനം മടുത്തവന്റെ 
രൂപമാണ് 
യാചകന്‍ 
നടന്നു പോയ 
പ്രാര്‍ഥിയുടെ കാലില്‍
ചരലുകൊണ്ട ദുഖം
കറുപ്പായ് തെളിഞ്ഞു 
മനസ്സില്‍ നിന്നവന്‍ 
കാലത്തെ നോക്കി 
വരച്ച ചിത്രമാണ് 
'സൂര്യന്റെ പൂക്കള്‍'
നീ
പിണങ്ങാതിരിക്കാന്‍
സഖീ
നിന്നോട് പിണങ്ങി
ഞാനെന്‍
കാതരിഞ്ഞു തന്നു
സ്വീകരിക്ക
നീയീ
രക്തചഷകത്തിലെ 
ബാഹ്യകര്‍ണം
ഇതെന്റെ 
ഉപഹാരമാണ്

Comments

Popular posts from this blog

വാക്കുകളുടെ വയലില്‍

മാംസത്തിന്റെ പൂക്കള്‍

പ്രണയത്തിനും മരണത്തിനും സൗഹൃദത്തിനും ശേഷം