പൗരബോധമുള്ള ജനാധിപത്യവാദിയാവുക. സ്വതന്ത്രചിന്തയുള്ള പൗരൻമാരാവുക

കള്ളങ്ങൾ പടച്ചുവിടുന്നത്  ജനാധിപത്യത്തെ തോൽപ്പിക്കാനാണ്.    എന്തുകൊണ്ടാണ് ഒരു പ്രത്യയശാസ്ത്രത്തിന്റെ തനത് ഭരണകൂട രൂപംപോലുമല്ലാത്ത ഒരു വ്യവസ്ഥിതിയോട്  ഇത്രയും അന്ധമായി ഭക്തി കാണിക്കുന്നത് എന്നാണ് ഞാൻ ചിന്തിച്ചത്? ഒരു ഉട്ടോപ്യൻ ഭാവനയുടെ  നിർമ്മിതിയെ  സ്വപ്നംകാണുന്ന പ്രത്യയശാസ്ത്ര അടിമകൾക്കുമപ്പുറം ചില മാനങ്ങൾകൂടി ഈ മനോഭാവത്തെ പരിപോഷിപ്പിക്കുന്നുണ്ട്. അത് പലപ്പോഴും ചരിത്രത്തെ തങ്ങളുടെതാക്കി മാറ്റിക്കൊണ്ടും, ,  അതിനായി വ്യാജ ചരിത്രം നിർമ്മിക്കുന്ന ഒരുകൂട്ടം ഇന്റലക്ച്വൽ സംഘത്തെ തന്നെ സൃഷ്ടിച്ചു കൊണ്ടുമാണ് ജനതയെ തെറ്റിദ്ധരിപ്പിക്കുന്നത്. രാജ്യത്തെ സംബന്ധിച്ചാണെങ്കിൽ  ചരിത്രത്തെ ഇത്രത്തോളം വ്യഭിചരിച്ച രണ്ട് കക്ഷികളേ ഇന്ത്യയിലൊള്ളു.  രണ്ടും കേഡർ സ്വഭാവമുള്ള സംഘടനകളാണ്.  ഇതൊരു മനഃശാസ്ത്രപരമായ കീഴൊതുങ്ങലാണ്.  വ്യക്തി വികാസത്തിനും സ്വതന്ത്ര ചിന്തകൾക്കും ഇടം നൽകാത്ത പ്രത്യയശാസ്ത്ര ചട്ടക്കൂടുകളിൽ അകപ്പെട്ടുപോവുന്ന മനുഷ്യരുടെ അടിമത്വ ഭാവം.  ലോകത്ത് വേറെയും മനുഷ്യരും ചിന്തകളും പ്രത്യയശാസ്ത്രങ്ങളും ഉണ്ടെന്നും ഇതൊരു ഇടുങ്ങിയ ബോധമാണെന്നും തിരിച്ചറിയാൻ കഴിയാതെപോവുന്ന മാനസികാവസ്ഥ അതി ദയനീയമാണ്.  മനുഷ്യൻ സംഘടനാ യൂണിഫോമിറ്റിക്ക് കീഴ്പെടുന്ന ഇത്രമേൽ ജനാധിപത്യ വിരുദ്ധവും നിഷേധാത്മകവുമായ പ്രത്യയശാസ്ത്രങ്ങളുടെ ചങ്ങലകളിൽ നിന്നുകൂടി മോചിപ്പിക്കപ്പെടേണ്ടതുണ്ട്.  മനുഷ്യാവകാശങ്ങളെ മാത്രമല്ല, ജനാതിപത്യത്തിന്റെ വികാസത്തെപ്പോലും തടയുന്ന പ്രത്യയശാസ്ത്ര  ബോധങ്ങൾ ഉടഞ്ഞുവീഴണമെങ്കിൽ സ്വതന്ത്രചിന്ത പരിപോഷിപ്പിക്കപ്പെടണം.  മതങ്ങളുടെ മാനിപ്പുലേറ്റഡ് ആയ തീവ്ര സംഘടിത രൂപങ്ങൾ കഴിഞ്ഞാൽ മാർക്സിസത്തെയും ഫാസിസത്തെയും മറികടക്കുന്ന ഇത്രമേൽ പ്രചരിപ്പിക്കപ്പെട്ട മറ്റൊരു ഇടുങ്ങിയ ബോധവും ലോകത്തിലില്ല എന്നാണ് സ്വതന്ത്രമായി ചിന്തിക്കുന്ന 
ആർക്കും വസ്തുതാപരമായി ബോധ്യമാവുന്ന കാര്യം.
     ----------ഇബ്നു 

Comments

Popular posts from this blog

വാക്കുകളുടെ വയലില്‍

മാംസത്തിന്റെ പൂക്കള്‍

പ്രണയത്തിനും മരണത്തിനും സൗഹൃദത്തിനും ശേഷം