ചോരയുടെ നിറമുള്ള വാക്കുകള്‍

ചോരയുടെ നിറമുള്ള പൂവിലും കണ്ടിരുന്നു  
ഞാന്‍ നിന്‍ മുഖം പ്രിയേ ..
നീയായിരുന്നെന്‍റെ  കുളിരും  ചൂടും
മാരുതന്‍റെ  തലോടലും
പാലല്ലെങ്കിലും; നിന്‍ നിറം
മഞ്ഞെന്നു ധരിക്കും
വെണ്ണയായിരുന്നില്ലെങ്കിലും 
നീയായിരുന്നു ഞാന്‍ 
ഞാനായിരുന്നു നീ 
അമൃതായിരുന്നെനിക്ക് 
 നിന്‍ മൊഴികള്‍
അറിഞ്ഞില്ല ഞാന്‍ സഖീ
നിത്യാന്ധകാരംനിന്‍ ചുറ്റിനും 
പത്മവ്യുഹം ചമച്ചത് 
കണ്ടില്ല ഞാന്‍ നിന്‍ 
നിശ്ചലാധരങ്ങളെ 
എന്‍റെ മരണംകാത്ത് കിടക്കുന്ന 
ആതുരാലയത്തിന്‍റെ 
മുന്നില്‍ നീ വന്നെന്നെ കണ്ടുപോയതും
കാണാനാവുമായിരുന്നില്ലെന്‍റെ ബോധാമില്ലാക്കണ്ണിനാല്‍  സഖീ 
അന്ധനായിരുന്നു ഞാന്‍
നിത്യാന്ധകാരതിലെക്കുള്ള
ഇടവഴിയിലായിര്ന്നു ഞാന്‍
സ്നേഹം മാത്രമാണാത്മാവിനു
ബന്ധനമെന്നോതി നീ
നീരുവറ്റിയ കന്നില്‍നിന്നിന്നിതാ
ചോരയുറ്റുന്നുവെന്‍ പ്രേയസീ 
നരകാഗ്നിയുടെ ചൂടതില്‍
മുങ്ങിഞാന്‍
അലിഞ്ഞു തീര്‍ന്നെങ്കില്‍ 
ആവില്ലെനിക്കെന്‍റെ 
ഒരുപിടി   മണ്ണില്‍ 
ആഴ്ത്തിയ നിന്‍ വേരുകള്‍ 
പിഴുതെടുക്കാന്‍ 
ആത്മാവിന്‍റെ അഭയസ്ഥാനം  
ഇരുളെടുക്കാതിരുന്നെങ്കില്‍...
സ്നേഹം നഷ്ടമാവുമ്പോള്‍ 
വേദന... തീ പുരണ്ട വേദന 
ഹൃദയത്തെ അലങ്കരിക്കുന്നു
അനുരാഗം
അനര്‍ത്ഥമാകുമ്പോള്‍
അഭിലാഷം അനാഥമാകുമ്പോള്‍  
എന്‍റെ ആത്മാവെനിക്ക്
നഷ്ടമാകുന്നുവെന്നുഞാനറിയുമ്പോള്‍
 പ്രിയേ
സ്വയമുരുകിത്തീരുന്ന തിരിയായി ഞാന്‍ .........................  
...........
ശോകമാണ്ഗാനം
ക്ഷയിക്കുന്നുവെന്‍ സ്വരം
യാമിനിയുടെ തീരങ്ങളില്‍
നിന്‍റെ കനവുകളെന്‍ മരുഭൂവില്‍
കുളിര്‍ക്കാറ്റു വീശിയിരുന്നൂ സഖീ
ഇന്നിപ്പോള്‍ ഞാന്‍ വീണ്ടും
തീക്കാറ്റ് വീശുന്ന
അനന്തമാം മരുഭൂമിയില്‍
അലക്ഷ്യമാം അപ്പൂപ്പന്‍ താടിയായ്
അലഞ്ഞ്...
എരിഞ്ഞ്...
തീരുന്നില്ലല്ലോ..
അറിയുമോ നിത്യാമാമിരുളിന്‍റെ
ആത്മാവിനെന്നാത്മവേദനയുടെ
ആഴം.....
ചേതനയറ്റുപോകുമെന്‍  
ആശകളുടെ നൊമ്പരം...
അലക്ഷ്യമാമെന്‍
കടലാസുതോണിക്ക്
കണ്ണീര്‍ക്കടല്‍ പോലും
പാതയേകുന്നില്ല..
.............
...........
പ്രതീക്ഷകളുടെ താഴ്വാരം
ഇരുള്മൂടിയല്ലോ സഖീ
നിന്നെ മാത്രം കണ്ടൊരെന്‍ കണ്ണുകള്‍
അന്ധമാകുന്നു പ്രിയേ
നിന്‍ സ്വരം കേട്ട കര്‍ണ്ണങ്ങള്‍
ബധിരമാകുന്നു...
നിനക്കായ് പാടിയ കുയിലിനു
താളം പിഴക്കുന്നു
നിന്‍റെ നിശ്വാസമായി ഞാന്‍
നിന്നിലായിരുന്നെങ്കില്‍ ......
.....................
ഭ്രാന്തനായ കാവല്ക്കാരന്
കവര്ച്ചക്കാരനെ അറിയില്ല
അനുരാഗത്തിന്‍റെ
ഭ്രാന്തുള്ളവന്
അനവസരത്തില്‍ ലഭിക്കും
ആശയങ്ങളും
ക്രമംതെറ്റിയ
വാക്കുകളും തുണ
ചന്ദ്രികയുടെ വീഞ്ഞില്‍നിന്നും
അല്പം നുകര്‍ന്ന്
അവന്‍ പാടുന്നത്
അനുരാഗം പടര്‍ത്തിയ
ആത്മനൊമ്പരങ്ങള്‍
.................
.................
എന്‍റെയാ നീലക്കുറിഞ്ഞി പൂക്കാറുള്ള
താഴ്വര
ആത്മ നൊമ്പരത്തിന്‍റെ
അഗ്നിയില്‍ എരിയുന്നു
മരുഭൂമിയാണവിടം
ഇന്ന്
എത്രയാണെങ്കിലും പ്രിയേ
നിന്‍
ആത്മാവെന്നില്‍ ജീവിക്കുന്നു ;
മൃതമായി ഞാനെങ്കിലും
എരിഞ്ഞുതീര്‍ന്ന  ഞാനും
ജീവിക്കുന്ന നീയും
ഇരുളിന്‍റെ ദു:ഖങ്ങള്‍
പൊരുളില്ലാത്ത കനവുകള്‍..

Comments

Popular posts from this blog

വാക്കുകളുടെ വയലില്‍

പ്രണയത്തിനും മരണത്തിനും സൗഹൃദത്തിനും ശേഷം

മാംസത്തിന്റെ പൂക്കള്‍