വാക്കുകള്‍ക്കിടയില്‍


വാക്കുകള്‍ക്കിടയിലൊരു
ക്ഷയിക്കുന്ന വേരുണ്ട്
മരണത്തിന്‍റെ മരണം
കാത്തുകിടക്കുന്ന
പ്രതീക്ഷയുടെ മണ്ണില്‍ 
വേരുകള്‍  ആഴ്ത്തുവാനാവാതെ
വൃക്ഷം 
ആകാശത്തെ സ്വപ്നംകാണാന്‍ 
തുടങ്ങുന്നു 
വിത്ത് മുളപൊട്ടിയ 
ദ്വാരത്തിലൂടെയാണ് 
ആകാശം കണ്ടത്‌
സൂക്ഷിച്ചു നോക്കി 
വൃക്ഷത്തിന്‌ കണ്ണുകളുണ്ട് 
ഉറക്കത്തിലല്ല സ്വപ്നം 
കാണുന്നത് 
......    ......     ......
സൂക്ഷിക്കുക 
വാക്കുകള്‍ക്കിടയിലൊരു 
യക്ഷനുണ്ട് ; നാവിന്‍ തുമ്പില്‍ 
ദംഷ്ട്ര 
(അ)സാധ്യമാവുന്ന 
വെളിച്ചം കാത്താണ്
 ഉണരുന്നത്
 നീ
എന്‍റെ രാത്രികളിലെ 
പാടിത്തീരാത്ത ഗാനം 
നീയാകുന്നു 
നിലാവും കണ്ണീരും
തമ്മില്‍ 
ചില ഓര്‍ഗാസ്മിക്
ബന്ധങ്ങളുണ്ടെന്ന് 
മിന്നാമിന്നി 
ഇരുളിന് ഒറ്റുകൊടുത്തു 
......      ......     ......     ........
കേട്ടുകൊള്‍ക !
നിന്‍റെ ഗിത്താറിന്‍റെ  
താന്ത്രികളിലെന്‍ 
വിരലോടിയപ്പോഴുണ്ടായത് 
അട്ടഹാസമാണ് 
നീ 
യക്ഷിയാണ് 

Comments

Popular posts from this blog

വാക്കുകളുടെ വയലില്‍

പ്രണയത്തിനും മരണത്തിനും സൗഹൃദത്തിനും ശേഷം

മാംസത്തിന്റെ പൂക്കള്‍