സ്വീറ്റ് റഷ്

മരണം രംഗബോധമില്ലാത്ത കോമാളിയാണ് എന്ന് ഷേക്സ്പിയര്‍ കഥാപാത്രം പറഞ്ഞത് ഓര്‍മിപിക്കുന്ന സിനിമയാണ് 'Andrzej Wajda' യുടെ 'സ്വീറ്റ് റഷ്'. മാറാരോഗം പിടിപെട്ടു മരണത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ത്രീയുടെ  കഥയാണ്‌ 'സ്വീറ്റ് റഷ്' പറയുന്നത്. രണ്ടാം ലോകയുദ്ധത്തില്‍ രണ്ടു മക്കളേയും നഷ്ടപെട്ട ഒരു അമ്മ കൂടിയാണ് അവര്‍. തന്റെ രോഗത്തെക്കുറിച്ച് അവരുടെ ഭര്‍ത്താവ് അവരെ അറിയിക്കുന്നില്ല. എന്നാല്‍ എന്തോ ചില അസ്വസ്ഥതകള്‍ അവര്‍ അനുഭവിക്കുന്നു. മരിച്ചു പോയ തന്റെ മകന്റെ പ്രായമുള്ള ഒരു യുവാവിനെ അവര്‍ ഇഷ്ടപെടുന്നു. അവരൊന്നിച്ച് കൂടുന്ന പുഴക്കരയില്‍ വെച്ച് മരണം കാത്തു ജീവിക്കുന്ന അവരെ വിധി മറ്റൊരു തരത്തിലേക്ക് കൊണ്ടുപോകുകയാണ്. അരുതാത്തതെന്തോ അവിടെ സംഭവിക്കുന്നു. അല്ലെങ്കില്‍ അനിവാര്യമായതെന്തോ അത് സംഭവിക്കുന്നു . സിനിമയ്കുള്ളില്‍ തന്നെ മറ്റൊരു സിനിമ കൂടി സംഭവിക്കുന്നുണ്ട് . 
ആഖ്യാന തലത്തില്‍ പുതുമ കൊണ്ട് വന്നിട്ടുള്ള ഒരു പുതിയ രീതിയാണ്  'Andrzej Wajda' പരീക്ഷിച്ചിരിക്കുന്നത്. പ്രകൃതി മനോഹരമായ സിനിമയുടെ പശ്ചാത്തലം അതി മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. എന്നാല്‍ സിനിമയുടെ ഒഴുക്ക് കുറച്ചു നേരത്തെയ്കെങ്കിലും പ്രേക്ഷകനെ മുഷിപ്പിക്കുന്നു. പല സീനുകളുടെയും ആവര്‍ത്തനം സിനിമ കാണുന്നതിനുള്ള താല്പര്യത്തെ അവഗണിക്കുന്നു.എങ്കിലും ആത്യന്തികമായി സിനിമ മുഖ്യ ധാര സിനിമകളില്‍ നിന്ന് വ്യത്യസ്തമാകുന്നത് ഇത്തരം ചില ആഖ്യാന ശൈലിയിലുള്ള പരീക്ഷണങ്ങളാണ്.

Comments

Popular posts from this blog

വാക്കുകളുടെ വയലില്‍

പ്രണയത്തിനും മരണത്തിനും സൗഹൃദത്തിനും ശേഷം

മാംസത്തിന്റെ പൂക്കള്‍