മാപ്പുസാക്ഷി

കേട്ട് തീര്‍ന്നില്ലതിന്‍ മുന്‍പേ
തീര്‍ന്നുപോയീ
കെട്ടുകഥകളുടെ സംഭരണ കാലം
പുണരും മുന്‍പേ പിരിഞ്ഞിതല്ലോ
കണ്ണുപൊത്തിയ
കുഞ്ഞു കയ്യുകള്‍
ചിത്രത്തിലൊന്നിനുണ്ട്
കണ്ണാടിക്കൂടൊന്നതീ-
യധ്യനകാലത്തെ
ചരിത്രമാകുന്നു
ശിക്ഷിക്കില്ലാരുമിവിടുത്തെ
ചരിത്രത്തെ
മാപ്പുസാക്ഷിയാണത്
ഹൃതയാന്തര കലാപങ്ങള്-
‍ക്കിന്നിടമില്ലാത്തിടം  
വിദ്വാനെ വേണ്ടാത്ത
വിദ്യാര്‍ഥിയെക്കണ്ട
കമ്പോളസംസ്കൃതിയുടെ രണ്ടുനീതികള്‍
കൈകൊട്ടിച്ചിരിക്കുന്നു
കേള്‍ക്കാനും പറയാനും
എല്ലാരുമുണ്ട്
കൈവിലങ്ങുകളണിയാന്‍
കൈനീട്ടിക്കൊടുക്കുന്നോര്‍ 
പൊറുക്കണം 
ഞാനുമുണ്ടിവിടെ ...

Comments

Popular posts from this blog

വാക്കുകളുടെ വയലില്‍

പ്രണയത്തിനും മരണത്തിനും സൗഹൃദത്തിനും ശേഷം

മാംസത്തിന്റെ പൂക്കള്‍