രക്തസാക്ഷിയോട്

നിന്‍റെ കണ്ണുകളിലെ
അനശ്വരതയ്ക്ക്
ആഴമേറെ
അറിയുന്നു ഞാന്‍
നിന്‍റെ
നിശ്വാസത്തില്‍ മാരുതന്
തീപിടിച്ചത്
ഹൃതയത്തില്‍ നിന്നുമീ
ഹൃദയങ്ങളിലെയ്ക്കില്ല  
ദൂരമൊട്ടുമേ
മാരുതന്‍ തന്‍
പ്രയാണത്തിന്
തുറങ്കിലായ  തുടിപ്പിന്
സൂര്യനെ കാണണം 
കൊല്ലാനാവില്ല നിന്‍ 
ചരിത്രത്തെ 
കാരണം 
ചരിത്രം 
നീ
സ്വതന്ത്രമാക്കിയത് 
കാലത്തിലേയ്ക്കാണ്
ഊര്‍ജ്ജം വിതച്ച  ചിന്തകളാല്‍ 
ഊഷരമായ
കാറ്റിനെ
തിരിച്ചുവിട്ടവനേ
ഞങ്ങള്‍
പച്ചിലച്ചാര്‍ത്തുകളില്‍
രക്തംപുരട്ടിയ
ഒച്ചുകള്‍
എങ്കിലും നിന്‍
ചരിത്രത്തെ ഞങ്ങള്‍
ഏറ്റെടുക്കുന്നു
വിമോചനം 
യുഗങ്ങല്‍ക്കപ്പുറമെങ്കിലും
ചക്രവാളത്തേക്കാള്‍
വിദൂരമല്ല
നിശ്വാസത്തെക്കാള്‍
അടുത്തുമല്ല
രക്തസാക്ഷീ....
നീയും
മനുഷ്യനായിരുന്നല്ലോ  

Comments

Popular posts from this blog

വാക്കുകളുടെ വയലില്‍

മാംസത്തിന്റെ പൂക്കള്‍

പ്രണയത്തിനും മരണത്തിനും സൗഹൃദത്തിനും ശേഷം