വാക്കുകളുടെ വയലില്‍

നഗ്നമാം പാദം
മുറിഞ്ഞുപോകും സഖീ
ചിന്താനുകങ്ങള്‍  
ഉഴുതുമറിച്ചോരീ 
വാക്കുകളുടെ 
വയലിലെ
മൂര്‍ച്ചയേറുമീ
വായ്‌തലപ്പിലെ 
നടപ്പാതയില്‍ 
വാക്കുകള്‍ വില്‍ക്കുന്ന 
കവലയില്‍ 
സ്വപ്‌നങ്ങള്‍ കരിയുന്ന 
വെയിലില്‍ 
മുള്ളുകൊണ്ട് 
മുറിവേറ്റ മാരുതന്‍ 
പുല്ലാംകുഴലിന്‍ 
രന്ത്രത്തിലലിയവേ
ക്ഷയിക്കുന്നൂ സ്വരം
ഇടറുന്നു താളം
നോക്കൂ സഖീ
സൂക്ഷ്മമായ്‌
വാക്കുകള്‍ക്കിടയിലെ
വാക്കുകളേക്കാള്‍ വാചാലമാം
നിശ്ശബ്ദദ
ശാന്തത
ഭയാനകമാം
ശാന്തത
കാണ്‍ക നീ സഖീ
മാരുതന്‍റെ 
മുറിവില്‍നിന്നുതിരുന്നു
വാക്കുകളുടെ 
പൂക്കളും 
നിശ്ശബ്ദമാം
ശാന്തിയും ....

Comments

Popular posts from this blog

മാംസത്തിന്റെ പൂക്കള്‍

പ്രണയത്തിനും മരണത്തിനും സൗഹൃദത്തിനും ശേഷം